സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ എൽ ഡി എഫ് അനുമതി; ലിറ്ററിന് ഒരു പൈസ വർധിക്കും

 
| സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശക്ക് ഇടതുമുന്നണി യോഗം അംഗീകാരം നൽകി. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധന.


വെള്ളക്കരം വർധിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.


തുടർന്ന് ഇന്നു ചേര്‍ന്ന ഇടതുമുന്നണിയോഗം വിഷയം പരിശോധിക്കുകയും നിരക്ക് വർധനക്ക് അംഗീകാരം നൽകുകയുമായിരുന്നു.0/Post a Comment/Comments