സ്‌കൂൾ ബസ് ബൈക്കിലിടിച്ച് രണ്ടു കോളേജ് വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം
മഞ്ചേശ്വരം: കാസർകോട് സ്കൂൾ ബസിൽ ബൈക്കിടിച്ച് രണ്ടു കോളേജ് വിദ്യാർഥികൾ മരിച്ചു. മഞ്ചേശ്വരം മിയപദവിയിൽ വെച്ച് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.


കുട്ടികളെ എടുക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ സ്കൂൾ ബസിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേർ ബൈക്കിലുണ്ടായിരുന്നു. ഇവരിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.


മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.

0/Post a Comment/Comments