മ​ദ്യം ക​ഴി​ച്ച് യു​വാ​വ് മ​രി​ച്ച സം​ഭ​വം: കൂട്ടുകാരന് വെച്ച വിഷക്കെണിയിൽ വീണത് അമ്മാവൻ

 അ​ടി​മാ​ലി: മ​ദ്യം ക​ഴി​ച്ച് യു​വാ​വ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. അ​ടി​മാ​ലി പ​ട​യാ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍റെ (40) മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞു​മോ​ന്‍റെ ബ​ന്ധു സു​ധീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ത്തി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.കു​ഞ്ഞു​മോ​ന്‍റെ സു​ഹൃ​ത്ത് മ​നോ​ജി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ മ​ദ്യ​ത്തി​ന് അ​രു​ചി തോ​ന്നി​യ​തി​നാ​ൽ കു​ഞ്ഞു​മോ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​നോ​ജ് കു​റ​ച്ച് മാ​ത്ര​മാ​ണ് കു​ടി​ച്ച​ത്. അ​തി​നാ​ൽ മ​നോ​ജി​ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യെ​ങ്കി​ലും ര​ക്ഷ​പെ​ട്ടു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടിൽ സു​ധീ​ഷും മ​നോ​ജും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പോപോ​ലീ​സ് പറ‍യുന്നത്.

വ​ഴി​യി​ൽ കി​ട​ന്ന് മ​ദ്യം ല​ഭി​ച്ചെ​ന്നു​ പ​റ​ഞ്ഞ് അ​നി​ൽ കു​മാ​ർ, കു​ഞ്ഞു​മോ​ൻ, മ​നോ​ജ് എ​ന്നി​വ​രെ സു​ധീ​ഷ് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​ധീ​ഷ് മ​ദ്യ​പി​ച്ചി​ല്ല. അ​നി​ൽ കു​മാ​റും കു​ഞ്ഞു​മോ​നും മ​ദ്യം തീ​രു​ന്ന​തു​വ​രെ ക​ഴി​ച്ചു. രുചിവ്യത്യാസം തോ​ന്നി​യ​തോ​ടെ മ​നോ​ജ് മ​ദ‍്യം അ​ധി​കം ക​ഴി​ച്ചി​ല്ല. മ​ദ്യം ക​ഴി​ച്ച് അ​ധി​ക സ​മ​യം ക​ഴി​യു​ന്ന​തി​നു മു​ൻ​പ് ത​ന്നെ മൂ​വ​രും ഛർ​ദി തു​ട​ങ്ങി. ഉ​ട​നെ ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഇ​വി​ടെ​വ​ച്ച് കു​ഞ്ഞു​മോ​ൻ മ​രി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​പ്പി​യി​ൽ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​പ്പി​യി​ൽ കീ​ട​നാ​ശി​നി​യു​ടെ സാ​ന്നി​ദ്ധ്യ​വും പോ​ലീ​സ് മ​ന​സി​ലാ​ക്കി​യി​രു​ന്നു

0/Post a Comment/Comments