ബഫർസോൺ പ്രശ്നത്തിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സമരപരിപാടികൾ നടത്തും; എസ്എൻഡിപി
 ബഫർസോൺ പ്രശ്നത്തിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സമരപരിപാടികൾ നടത്തുമെന്ന് എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ.വി. അജി അറിയിച്ചു. ഇരിട്ടി എസ്എൻഡിപി യൂണിയനിലെ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളെ ബാധിക്കുന്ന ബഫർസോൺ പ്രശ്നത്തിൽ ആശങ്കകൾ പരിഹരിക്കുന്നതിനായി സമരപരിപാടികൾക്ക് രൂപം നൽകാൻ കൊട്ടിയൂർ, കേളകം, വെള്ളൂന്നി, പൊയ്യമല, അടയ്ക്കാത്തോട്, കണിച്ചാർ, മണത്തണ എന്നി ശാഖ യോഗം ഭാരവാഹികളുടെ യോഗം മൂർച്ചിലക്കാട്ട് ക്ഷേത്ര ഓഫീസിൽ നടത്തി.സെക്രട്ടറി പി.എൻ ബാബു, പി. തങ്കപ്പൻ മാസ്റ്റർ, സി.കെ വിനോദ്, സി. ആർ രാമചന്ദ്രൻ, വി.എം ഷാജു, പ്രഭാകരൻ മണലുമാലി തുടങ്ങിയവർ സംസാരിച്ചു. ബഫർ സോൺ സീറോ പോയിൻ്റിൽ നിലനിർത്തണമെന്നും, വന്യ ജീവികളിൽ നിന്നും കർഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂർ, കേളകം മേഖലയിൽ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് പദയാത്ര സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

0/Post a Comment/Comments