പട്ടാപ്പകൽ കത്തികാട്ടി വയോധികയുടെ വളകൾ കവരാൻ ശ്രമം, മാസ്ക് ധരിച്ചയാൾ മതിൽ ചാടി രക്ഷപ്പെട്ടു

തലശേരി: തലശേരി നഗര മധ്യത്തിൽ പട്ടാപ്പകൽ കത്തികാട്ടി വയോധികയുടെ സ്വർണവളകൾ കവരാൻ ശ്രമം. തലശേരി നഗരത്തിലെ മുകുന്ദ് മല്ലാർ റോഡിലെ നരസിംഹം ക്ഷേത്രത്തിന് പിൻവശത്തുള്ള ഗോപാലകൃഷ്ണ ദേവസ്വം മഠത്തിൽ തനിച്ചു താമസിക്കുന്ന വയോധികയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാനാണ് ശ്രമം നടന്നത്.


ക്ഷേത്ര പൂജാരി പരേതനായ ഗണേശ ഭട്ടിന്റെ ഭാര്യ പ്രസന്നാജി ഭട്ടിന്റെ സ്വർണാഭരണങ്ങളാണ് ശനിയഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിലെത്തിയ മാസ്ക് ധരിച്ചയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച ചെയ്യാൻ ശ്രമിച്ചത്. വയോധിക ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.


കത്തി കാണിച്ച് കൈയ്യിലുള്ള വളം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവലിക്കിടെയിൽ നിസാരമായി വയോധികയ്ക്കു പരിക്കേറ്റു. മതിൽ ചാടിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

തലശേരി പോലീസ് ഇൻസ്‌പെക്ടർ എം അനിൽ സ്ഥലത്തെത്തി പരിശോധിച്ച് കേസന്വേഷണമാരംഭിച്ചു. തലശേരി നഗര മധ്യത്തിൽ കത്തികാട്ടി പട്ടാപ്പകൽ മോഷണശ്രമം നടന്നത് നഗരവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. 

0/Post a Comment/Comments