ലേര്‍ണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവര്‍ക്കെതിരെ നടപടി
ലേര്‍ണേഴ്‌സ് പരീക്ഷയ്ക്ക് വാഹനമോടിച്ചെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച്‌ കഴക്കൂട്ടം ആര്‍ടിഒ. ജോയിന്റ് ആര്‍ടിഒ ജെറാഡിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനവുമായി എത്തിയ 3 പേര്‍ക്കെതിരെയും, ഹെല്‍മറ്റ് ധരിക്കാതെത്തിയ 7 പേര്‍ക്കെതിരെയും രെജിസ്ട്രേഷന്‍ കാലാവധിയും ടാക്സ് കാലാവധിയും കഴിഞ്ഞ വാഹനങ്ങളുമായെത്തിയ രണ്ടുപേര്‍ക്കെതിരെയും നടപടിയെടുത്തു.


വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കഴക്കൂട്ടം ജോയിന്റ് ആര്‍ടിഒ അറിയിച്ചു.


0/Post a Comment/Comments