സുനാമി ഇറച്ചി പിടികൂടിയ സംഭവം; പ്രതി ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും




കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതി ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മലപ്പുറത്തുനിന്നാണ് ഇയാളെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്.


പഴകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. പൊലീസും കളമശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.


വാടക വീട്ടില്‍ നിന്ന് ഇറച്ചി വിതരണവും പണം കൈമാറ്റവും സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെത്തി. കളമശ്ശേരി, പാലാരിവട്ടം ഉള്‍പ്പടെ ജില്ലയുടെ വിവിധ മേഖലകളില്‍ ഇവിടെ നിന്ന് ഇറച്ചി വിറ്റിട്ടുണ്ട്.


കഴിഞ്ഞ വ്യാഴാഴ്ചയാണ് കളമശ്ശേരി കൈപ്പടമുകളിലെ വാടക വീട്ടില്‍ നിന്ന് പഴകിയതും ചീഞ്ഞതുമായ ഇറച്ചി പിടികൂടിയത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ച കോഴിയിറച്ചിയാണ് പിടികൂടിയത്.


0/Post a Comment/Comments