ട്രൈബല്‍ കലോത്സവം ആദിതാളം 11ന്


കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ട്രൈബല്‍ മേഖലയിലെ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 11ന് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ബാലസഭ ട്രൈബല്‍ കലോത്സവം ആദിതാളം സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ വി സുജാത അധ്യക്ഷയാവും. സബ് കലക്ടര്‍ സന്ദീപ് കുമാര്‍, കലാമണ്ഡലം മഹേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. വൈകീട്ട് സമാപന സമ്മേളനത്തിന്റെ  ഉദ്ഘാടനവും സമ്മാന ദാനവും കെ പി മോഹനന്‍ എംഎല്‍എ നിര്‍വഹിക്കും. ട്രൈബല്‍ മേഖലയിലെ നാനൂറോളം വരുന്ന കലാപ്രതിഭകള്‍ 21 മത്സര ഇനങ്ങളിലായി അണിനിരക്കും. കൊക്കമാന്തിക്കളി, മംഗലംകളി, പുനംകുത്ത് പാട്ട്, തുടിമുട്ട്, സീതക്കളി, കോല്‍ക്കളി ഉപകരണ സംഗീതംതുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ തനത് മത്സരങ്ങള്‍  കൂടി സംഘടിപ്പിക്കും.

0/Post a Comment/Comments