പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; 2500 രൂപ വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍




ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. പ്രസവം നിര്‍ത്താനുള്ള  ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ വാങ്ങുന്നതിനിടെയാണ് ഡോ. രാജന്‍ വിജിലന്‍സ് പിടിയിലായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് രാജന്‍. 


ആലപ്പുഴയിലെ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി പലതവണ താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.


ആശുപത്രിക്ക് എതിര്‍വശത്തായി തന്നെ ഡോക്ടര്‍ രാജന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. പണവുമായി ഇങ്ങോട്ടേക്ക് വരാന്‍ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു. പണം തന്നാലേ ശസ്ത്രക്രിയ നടത്തൂ എന്നായിരുന്നു ഡോക്ടറുടെ നിലപാട്.


തുടര്‍ന്ന് യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. കൈക്കൂലി നല്‍കാനായി വിജിലന്‍സും യുവതിക്കൊപ്പം സ്വകാര്യ ക്ലിനിക്കിലെത്തി. തുടര്‍ന്ന് കൈയോടെ പിടികൂടുകയായിരുന്നു.


0/Post a Comment/Comments