സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ വില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത് അണ്ടര്‍ വാല്യുവേഷന്‍ നടപടി നേരിടുന്ന ആധാരങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കും.
ഇപ്പോള്‍ കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ച് അണ്ടര്‍ വാല്യുവേഷന്‍ നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണ്. കുറവ് ഫീസ് പൂര്‍ണ്ണമായും കുറവ് മുദ്രയുടെ 70 ശതമാനം ഒഴിവാക്കിയിട്ടുള്ള പദ്ധതിയുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സബ്ബ് രജിസ്ട്രാര്‍ അറിയിച്ചു.
2017ന് മുനപ് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ അണ്ടര്‍ വാല്യുവേഷനില്‍ ഉള്‍പ്പെട്ടതാണോ എന്ന് അറിയുന്നതിനായി ഓഫീസിലോ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റോ സന്ദര്‍ശിക്കുക. ഫോണ്‍: 0497 2701730,
Post a Comment