മാധ്യമ പ്രവർത്തകരെ അക്രമിച്ചത് അപലപനീയം; കുറ്റക്കാർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണം ....




മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ മനോജ് മയ്യിലിനെയും ക്യാമറാമാൻ സനലിനെയും ആക്രമിക്കുകയും ക്യാമറ തകർക്കുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

പ്രസിഡണ്ട് യോഗത്തിൽ പ്രസിഡന്റ് സി. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. കെ.അനീഷ്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. ധനഞ്ജയൻ .അഭിലാഷ് പിണറായി ,ജയേഷ് ചെറുപുഴ .മറ്റു നേതാക്കളായ  ദേവദാസ് മത്തത്ത്.

എൻ .പ്രശാന്ത് .സന്തോഷ് കൊയിറ്റി. 

റോമി പി ദേവസ്യ,

തുടങ്ങിയവർ സംസാരിച്ചു.

രാഷ്ട്രീയ പ്രവർത്തനം ഗുണ്ടാ പ്രവർത്തനമായി മാറുന്നു എന്ന് വിലപിക്കുന്നവർ തന്നെ മാധ്യമപ്രവർത്തകരെ അക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മാധ്യമ പ്രവർത്തനം വിടുവേല അല്ലെന്നും സത്യസന്ധവും നീതിയുക്തവും നിഷ്പക്ഷവുമായി മാധ്യമ പ്രവർത്തനം നടത്താൻ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകണമെന്നും .കുറ്റക്കാർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക അസോസിയേഷൻ  ജില്ലാ കമ്മിറ്റി  ആവശ്യപ്പെട്ടു.

0/Post a Comment/Comments