നിടുംപൊയിലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു




പേരാവൂർ:നിടുംപൊയിൽ വാരപ്പീടികയിൽ ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കർണാടക സ്വദേശിയായ യുവാവ് മരിച്ചു.കർണാടക ബംഗ്ലൂരു സൗത്ത് മുതലയല നഗർ സ്വദേശി റോഹനാണ് (22)മരിച്ചത്.ബുധനാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം.തലശ്ശേരിയിൽ നിന്ന് കൊട്ടിയൂരിലേക്ക് വരികയായിരുന്ന ജ്യോതിർമയി ബസും എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെ ബംഗളൂരുവിൽ നിന്ന് നാല് ബൈക്കുകളിലായി അഞ്ചംഗ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്.ഇരിട്ടിയിൽ നിന്ന് പേരാവൂർ-നിടുംപൊയിൽ വഴി കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.മൃതദേഹം പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ.യശ്വന്ത്പൂരിലെ അംബരീഷയുടെയും ജയശ്രീയുടെയും മകനാണ്.സഹോദരി അഭിഗ്ന


0/Post a Comment/Comments