ഇരിട്ടി: കൂട്ടുപുഴ വളവ്പാറയിലുള്ള ട്രാൻസ്ഫോർമറിന് തീ പിടിച്ചു. സമീപത്ത കുറ്റിക്കാട്ടിലേക്കും തീ പടർന്നത് ആശങ്കക്കിടയാക്കി. തീ പടരുന്നത് കണ്ട ഇരുചക്രവാഹന യാത്രക്കാരൻ കൂട്ടുപുഴ പാലത്തിന് സമീപത്തുള്ള പോലീസ് ചെക്ക് പോസ്റ്റിലുള്ള പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും പോലീസും ചേർന്നാണ് അണച്ചത്. പെട്ടെന്നുതന്നെ തീ അണക്കാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.
Post a Comment