ഇരിട്ടി; ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം ലക്ഷ്യമാക്കി നടുവനാട് നാട്ടുകൂട്ടായ്മ നടത്തുന്ന ഓൾ കേരള വോളിബാൾ ടൂർണ്ണമെൻ്റ. പി.വി രായണൻ മാസ്റ്റർ ഫ്‌ലഡ്‌ലിറ്റ് സ്‌റ്റേഡിയത്തിൽ തുടക്കമായി. സംഘാടക സമിതി ചെയർമാൻ പി.വി മോഹനന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മത്സരം ഉദ്ഘാടനം ചെയ്തു. പഴയകാല കളിക്കാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ആദരിച്ചു. മണിയൻപള്ളി ആബൂട്ടി ഹാജി,
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ.രവീന്ദ്രൻ, കൗൺസിലർമാരായ വി.പുഷ്പ, പി.സീനത്ത്,, കെ.പി.അജേഷ്, വോളിബോൾ അസോസിയേഷൻ ടെക് നിക്കൽ കമ്മിറ്റി അംഗം മനോജ് പട്ടാനൂർ, സി.ഉസ്മാൻ, കെ.പ്രേമനിവാസൻ, കെ.വി.പവിത്രൻ, കെ.സി.ശ്രീജിത്ത്, കെ.പി.പത്മനാഭൻ, പി.എം.അഷ്റഫ്, കെ.അബ്ദുൾ ജലീൽ, എ.സുധാകരൻ, എൻ.പ്രകാശൻ, തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന മൽസരത്തിൽ സെന്റ് പിറ്റേഴ്‌സ് കോളേജ് കോലഞ്ചേരി എസ്.എൻ കോളേജ് ചേളന്നൂരുമായും
ജില്ലാ വോളിയിൽ തപല്യ വീർപ്പാട്, എം.എം.സി കൊളപ്പയുമായും ഏറ്റുമുട്ടി.
Post a Comment