ഇരിട്ടി: ഇരിട്ടി യുണൈറ്റഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രനേതൃത്വത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ട്രോഫിക്കും, ഇരിട്ടി സ്കൈ ഗോൾഡ് നൽകുന്ന 80000 രൂപ പ്രൈസ് മണിക്കും, ചള്ളിൻ്റകത്ത് ഷാനിഫ്സ് മാരകട്രോഫിക്കും, ചള്ളിൻ്റകത്ത് മുഹമ്മദലി ഹാജി സ്മാരക 50000 പ്രൈസ് മണിക്കും വേണ്ടിയുള്ള ഇരിട്ടി പ്രീമിയർ ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ 24,25,26 തീയ്യതികളിൽ ഇരിട്ടി വള്ള്യാട് വയലിൽ വെച്ച്നടക്കും. ഇരിട്ടി പ്രീമിയർ ലീഗിൻ്റെ മൂന്നാം സീസണിൻ്റെ ഉൽഘാടനം ഇന്ന് രാവിലെ 9 ന് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവ്വഹിക്കും. 26 ന് സമാപന സമ്മേളനത്തിൽ അഡ്വ: സണ്ണി ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, പി. പി. ഉസ്മാൻ, ഇബ്രാഹിം മുണ്ടേരി, ജനപ്രതിനിധികൾ, ജീവകാരുണ്യ പ്രവർത്തകൻ അമർഷാൻ തുടങ്ങിയവർ പങ്കെടുക്കും. സമാപന ദിവസം വൈകിട്ട് 6 മണിക്ക് സീനോയ് ദേവ്സ് അവതരിപ്പിക്കുന്ന ഡി ജെ വിത്ത് ലിക്യിഡ് ഡ്രംസ് ഉണ്ടായിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൻ യുണൈറ്റഡ് ഭാരവാനികളായ കെ.വി. റഷീദ്, സജീർ ഇരിട്ടി, ടി. ഖാലിദ്, പി.പി. ഫിറോസ് എന്നിവർ പങ്കെടുത്തു,
Post a Comment