കരിവെള്ളൂർ : നിരവധി മാലമോഷണ കേസുകളിൽ പ്രതികളെന്ന് കരുതുന്ന മൂന്ന് നാടോടിസ്ത്രീകൾ കരിവെള്ളൂരിൽ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ നിഷ, കാർത്യായനി, പാർവതി എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി എസ്.ഐ. പി.പി. രൂപേഷിന്റേയും എ.വി. സ്മാരക സ്കൂളിലെ ആറ് വിദ്യാർഥിനികളുടെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്നാണ് കരിവെള്ളൂർ കൊഴുമ്മലിൽ ഇവർ പിടിയിലായത്.തലശ്ശേരി സംഗമം കവലയിൽ ജനുവരി മൂന്നിന് ഓട്ടോറിക്ഷയിൽ ഒപ്പം യാത്രചെയ്ത സ്ത്രീയുടെ എട്ടുപവൻ മാല, തലശ്ശേരിയിൽ ബസിൽനിന്ന് സ്ത്രീയുടെ രണ്ടരപ്പവൻ മാല, ന്യൂ മാഹിയിൽനിന്ന് അഞ്ചുപവൻ മാല എന്നിവ കവർന്ന കേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Post a Comment