തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ വിജയിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഇനിമുതൽ നിലവിലെ കോഴ്സ് റജിസ്ട്രേഷൻ റദ്ദാക്കി മറ്റൊരു വിഷയ കോം ബിനേഷനിൽ പുനഃപ്രവേശനം നേടാൻ കഴിയും. ഇത്തരത്തിലുള്ള പ്ലസ്ടു പുനഃപ്രവേശനത്തിന് ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ ഭേദഗതി ചെയ്തു.
നിലവിലെ ചട്ടപ്രകാരം പ്ലസ് വൺ (ഹയർ സെക്കന്ററി ഒന്നാം വർഷം) വിദ്യാർഥികൾക്കു മാത്രമാണ് രജിസ്ട്രേഷൻ റദ്ദാക്കി പുതിയൊരു വിഷയ കോംബിനേഷനിൽ വീണ്ടും ഒന്നാം വർഷം പുതിയ കോഴ്സ് പഠിക്കാൻ അവസരമുള്ളത്. പ്ലസ്വൺ പരീക്ഷ എഴുതി പ്ലസ് ടുവിലേക്കു പ്രവേശിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് ടുവിന് ആ കോംബിനേഷനിലെ പരീക്ഷ വിജയിക്കാനായില്ലെങ്കിൽ നിലവിലുള്ള റജിസ്ട്രേഷൻ റദ്ദാക്കി മറ്റൊരു ഇഷ്ട്ട വിഷയ കോംബിനേഷനിൽ പ്രവേശനം നേടാം.
നിലവിൽ ഈ സൗകര്യം ഇല്ല. ഇങ്ങനെ പരീക്ഷയിൽ തോറ്റു പ്ലസ് ടു കടമ്പ കടക്കാനാവാത്ത വിദ്യാർത്ഥികൾക്ക് പുതിയ ഭേതഗതി അനുഗ്രഹമാകും. കോഴ്സ് മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വഴിയാണ് നിലവിലെ റജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടത്. തുടർന്ന് ചട്ടപ്രകാരം പുതിയ കോംബിനേഷനിൽ
പ്രവേശനം നേടാം.
Post a Comment