മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് മരിച്ചു




ഇരിട്ടി: മാവില് നിന്നും മാങ്ങ പറിക്കുന്നതിനിടെ വീണ് മരിച്ചു. കല്ലുവയല് മാങ്കുഴിയിലെ പുതുശ്ശേരി ജയേഷ്(41) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം. മാവും മറ്റും പാട്ടത്തിനെടുക്കുന്ന സംഘത്തിലെ തൊഴിലാളിയായിരുന്നു ജയേഷ്. പടിയൂര് കൊമ്പന് പാറയില് സ്വകാര്യ വ്യക്തിയുടെ പറമ്പില് നിന്ന് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു അപകടം. ഇരിട്ടി താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആദിത്യന് - മാധവി ദമ്പതികളുടെ മകനായ ജയേഷ് അവിവാഹിതനാണ്. സഹോദരങ്ങൾ: ബിജു, രാധ, ലക്ഷ്മണന്, സരോജിനി. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

0/Post a Comment/Comments