വക്കീലാകാന്‍ നിയമ ബിരുദം മാത്രം പോര, ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസാകണം: സുപ്രീംകോടതി





 ദില്ലി: അഭിഭാഷക പ്രാക്ടീസിന്  ബാർ കൗൺസിൽ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാർ പരീക്ഷ നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. യോഗ്യത പരീക്ഷ എൻറോൾമെന്റിന് മുമ്പ് നടത്തണോ പിന്നീട് നടത്തത്തണോ എന്ന കാര്യത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അഭിഭാഷക നിയമത്തിലെ 24-ാം അനുച്ഛേദത്തിൽ നിഷ്കർഷിച്ചിരിക്കുന്നതിന്റെ അപ്പുറം മറ്റ് നിബന്ധനകൾ ഒന്നും പാടില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് യോഗ്യത പരീക്ഷ ശരിവച്ചത്. ബിരുദമെടുത്താലും ജോലി ചെയ്യുന്നതിന് വീണ്ടും പരീക്ഷ പാസാവണമെന്നത് മറ്റ് പ്രൊഫഷനുകളിൽ ഇല്ലാത്ത രീതിയാണെനന്നായിരുന്നു ഹർജിക്കാരുടെ വാദിച്ചത്. എന്നാൽ അടിസ്ഥാന വിവരം പരിശോധിക്കാനാണ് പരീക്ഷയെന്നായിരുന്നു ബാർ കൗൺസിൽ വാദിച്ചത്. അഭിഭാഷകരായി ദീർഘകാലം പ്രാക്ടീസ് ചെയ്യാത്ത നിയമ ബിരുദധാരികൾ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുമ്പോൾ യോഗ്യത പരീക്ഷ പാസാകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

0/Post a Comment/Comments