കൊട്ടിയൂർ മേഖലയിൽ വർദ്ധിച്ച് വരുന്ന വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രക്ഷോഭ പരമ്പര നടത്തുമെന്ന്

കേളകം: കൊട്ടിയൂർ മേഖലയിൽ വർദ്ധിച്ച് വരുന്ന വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് പ്രക്ഷോഭ പരമ്പര നടത്തുമെന്ന് നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. . വന്യജീവി ആക്രമണം തുടർന്നിട്ടും ശാശ്വത പരിഹാരം നാളിതുവരെ ലഭിക്കുന്നില്ല.

റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങി സമസ്ത മേഖലയിലും ജനം ജീവഭയത്താൽ പുറത്തിറങ്ങാനാവാതെ കടുത്ത പ്രതിസന്ധിയിലാണ്. പന്നിയാം മലയിൽ പുലികൾ കൂട്ടത്തോടെയാണ് ജനവാസ മേഖലയിലേക്ക് കടന്ന് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കുന്നത്. ഭീതി വിതച്ച് ജനജീവിതം ദുസ്സഹമാക്കുന്ന പുലികളെ പിടികൂടി നാട് കടത്തുകയാണ് പരിഹാരം.  പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകും വരെ പ്രതിഷേധം തുടരും.ആദ്യ ഘട്ടമായി 

പ്രതിഷേധയോഗം, ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച്, നിരാഹാര സമരം തുടങ്ങിയ സമരപരിപാടികൾ നടത്തുമെന്ന്  കെ വി വി ഇ എസ് കൊട്ടിയൂർ   യൂണിറ്റ് പ്രസിഡന്റ് എസ് ജെ തോമസ്, ജനറൽ സെക്രട്ടറി കെ ജെയിംസ്, വൈസ് പ്രസിഡന്റ് മത്തായി ഇലഞ്ഞിമറ്റം യൂണിറ്റ് വൈസ് പ്രസിഡന്റ് അജീഷ് ഇരിങ്ങോളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

0/Post a Comment/Comments