യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം.വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്.
ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന കെ എസ് ആര്‍ ടി സിയുടെ ടൂര്‍ പാക്കേജുകളെല്ലാം ഹിറ്റാകാറുമുണ്ട്. ഇപ്പോള്‍ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുതിയ ടൂര്‍ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആര്‍ ടി സി. വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കും പെണ്‍ കുട്ടികള്‍ക്കും മാത്രമായി നല്‍കുന്ന പാക്കേജ് ആണിത്. അന്‍പതോളം സ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി യുടെ വിവിധ ഡിപ്പോകളില്‍ നിന്ന് ടൂര്‍ പാക്കേജ് ഒരുക്കും.
മാര്‍ച്ച് 8 ന് ആണ് ലോക വനിതാദിനം, മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 22 വരെയാണ് കെ എസ് ആര്‍ ടി സി ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്ബതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്ബുഴ, തൃശ്ശൂര്‍ മ്യൂസിയം, കൊച്ചിയില്‍ ആഡംബരക്കപ്പലായ 'നെഫ്രിറ്റി'യില്‍ യാത്ര എന്നിവിടങ്ങളിലേക്ക് കെ എസ് ആര്‍ ടി സി യാത്ര ഒരുക്കുന്നു.
കോഴിക്കോട് നിന്നും വയനാട് നിന്നും തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നുമെല്ലാം യാത്ര ആരംഭിക്കുന്നുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കെ എസ് ആര്‍ ടി സി യാത്ര ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്ര തെരഞ്ഞെടുക്കാം.
Post a Comment