പായ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വിമുക്ത ഭടൻ മരിച്ചു

 പായ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വിമുക്ത ഭടൻ മരിച്ചു

( തേനീച്ചയുടെ കുത്തേറ്റ് വീണ സെബാസ്ററ്യനെ ആംബുലൻസിലേക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന ഇരിട്ടി അഗ്നിശമനസേനയുടെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു )
ഇരിട്ടി: കോളിക്കടവ് കൂവക്കുന്നിൽ പായ്തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വിമുക്ത ഭടൻ മരിച്ചു. കോളിക്കടവ് കൂവക്കുന്നിലെ പൂമരത്തിൽ സെബാസ്റ്റ്യൻ (69) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. റബ്ബർ തോട്ടത്തിൽ ജോലിക്കിടെ ഇളകിവന്ന പായ് ത്തേനീച്ചക്കൂട്ടം സെബാസ്ററ്യനെ ആക്രമിക്കുകയായിരുന്നു. ഭാര്യ മേരിക്കും ഒപ്പമുണ്ടായിരുന്ന രണ്ട് ടാപ്പിംഗ് തൊഴിലാളികൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കെത്തിയ രണ്ട് അഗ്നി രക്ഷാ സേനാംഗങ്ങളു മുൾപ്പെടെ ആറോളം പേർക്ക് തേനീച്ചകളുടെ കുത്തേറ്റിരുന്നു.
തേനീച്ചകൾ പൊതിഞ്ഞ് കുത്തിയതോടെ അവശനി ലയിലായി തളർന്ന് വീണ ഇദ്ദേഹത്തെ നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് രക്ഷിച്ച് ഇരിട്ടയിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സെബാസ്റ്റ്യൻ ഞായറാഴ്ച രാവിലെയോടെ മരണമടയുകയായിരുന്നു.
മക്കൾ: ശ്യാം സെബാസ്റ്റ്യൻ (ഗൾഫ്), സിനി സോണി. മരുക്കൾ: സോണി ( അധ്യാപകൻ,പടിയൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ), രമ്യ ശ്യാം.

0/Post a Comment/Comments