ഓട്ടോറിക്ഷക്കാർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ്



ഓട്ടോറിക്ഷക്കാർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ്.സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളിലൂടെ “സഹായഹസ്തം” എന്ന പേരിൽ ഒരു വായ്പാ പദ്ധതി തുടങ്ങിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന ഓട്ടോറിക്ഷ മെയിന്റനൻസിനും പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രാരംഭ ആവശ്യങ്ങൾക്കുമായാണ് വായ്പ അനുവദിക്കുക. സ്വന്തം ജാമ്യത്തിലാണ് പണം നൽകുക. 10 ശതമാനമാണ് പലിശ, തിരിച്ചടവ് ആഴ്ച്ചതവണ വ്യവസ്ഥയിലാണ്, രണ്ട് വർഷം കൊണ്ട് തുക തിരിച്ചടച്ചാൽ മതിയാകും – മന്ത്രി അറിയിച്ചു.

0/Post a Comment/Comments