ശുഹൈബ് വധം: മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള തില്ലങ്കേരിയുടെ ശ്രമത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് സി പി എം

ശുഹൈബ് വധക്കേസില്‍ മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള ആകാശ് തില്ലങ്കേരിയുടെ ശ്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി പി എം. നാലു വര്‍ഷത്തിനു ശേഷം നടത്തിയ തുറന്നുപറച്ചിലില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചു.


ആര് ആഹ്വാനം ചെയ്തിട്ടാണ് കൊലപാതകം നടത്തിയതെന്ന് തില്ലങ്കേരി വ്യക്തമാക്കണം. ശുഹൈബിനോട് എന്തായിരുന്നു വിരോധമെന്നും പറയണം.


പാര്‍ട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏല്‍പ്പിച്ചിട്ടില്ല. തില്ലങ്കേരിയുടെ ഉളുപ്പില്ലായ്മ പൊതുജന മധ്യത്തില്‍ സി പി എം തുറന്നുകാട്ടും. തില്ലങ്കേരിയുടെ ഫേസ് ബുക്ക് പോസ്റ്റുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. തെറി രാജാവാകാനാണ് തില്ലങ്കേരിയുടെ ശ്രമം.


ശുഹൈബ് വധക്കേസ് ഏത് ഏജന്‍സി അന്വേഷിക്കുന്നതിലും സി പി എമ്മിന് വിരോധമില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.


0/Post a Comment/Comments