വാഹനം അപകടത്തിൽപ്പെട്ടാൽ ഇനി പൊലീസ് സ്റ്റേഷനിൽ പോകണ്ട; പോൽ ആപ്പ് മതി, അറിയേണ്ടതെല്ലാം




തിരുവനന്തപുരം; വാഹനം അപകടത്തിൽപ്പെട്ടാൽ ഇനി പൊലീസ് സ്റ്റേഷനിൽ പോകാതെ ജിഡി(ജനറൽ ഡയറി) എൻ‍ട്രി നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കും. പൊലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിലൂടെയാണ് വിവരങ്ങൾ രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയത്.


ചെയ്യേണ്ടത് ഇങ്ങനെ


സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. 


പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. 


ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതിയാകും. 


വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെയും, ആക്‌സിഡന്റ് സംബന്ധമായതുമായ  വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. 


അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻ‍ട്രി ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്.


0/Post a Comment/Comments