സ്വകാര്യ ബസ് ഉടമകള്‍ വീണ്ടും സമരത്തിലേക്ക്




വിദ്യാർത്ഥികൾക്ക് മിനിമം ചാർജ് 5 രൂപയാക്കിയില്ലെങ്കിൽ ഏപ്രിൽ 1 മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ്സുടമകൾ പറഞ്ഞു.

ഗതാഗത മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്നും കാനനൂർ ഡിസ്ടിക്ട് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ആവശ്യപ്പെട്ടു.


സമരത്തിന്റെ ആദ്യ പടിയായി ജില്ലയിലെ സ്വകാര്യ ബസ്സുടമകൾ 28ന്കലക്ട്രേറ്റ് പടിക്കൽ ധർണ  നടത്തും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ദിപ്പിച്ച് മിനിമം 5 രൂപയാക്കണം. ഈ പ്രധാന ആവശ്യം സർക്കാർ കണ്ടില്ലെന്ന് നടിക്കയാണെന്ന് ജില്ലാസിക്രട്ടറി രാജ് കുമാർ കരുവാരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 


മുൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാതെ വീണ്ടും ഡോ, രവി രാമൻ കമ്മിറ്റിക്ക് ചുമതല കൈമാറുകയാണ് ചെയ്തത്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് മിനിമം 5 രൂപയാക്കി വർദ്ദിപ്പിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസ്സുകളും അനിശ്ചിത കാല സമരം തുടങ്ങും. 


സ്വകാര്യ ബസ്സുകളിലെ കൺസഷൻ യാത്രയുടെ ഉയർന്ന പ്രായപരിധി 27 വയസ്സായി പരിമിതപ്പെടുണമെന്ന ശുപാർശയിൽ സർക്കാർ യാതൊരു തീരുമാനവും എടുത്തിട്ടില്ല. വിദ്യാർത്ഥികളുടെ യാത്ര പ്രശ്നത്തിൽ സർക്കാർ ബസ്സുടമകളെ പറ്റിക്കുകയാണ്. വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസ്സുകളിൽ അനുവദിക്കുന്ന യാത്രാ സൗജന്യം കെ.എസ്.ആർ.ടി.സി ബസ്സുകളിലും നടപ്പിലാക്കണമെന്നും സമാന്തര സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു. 


ബസുകളിൽ ക്യാമറ സ്ഥാപിക്കുന്നതിന് നമ്മൾ എതിരല്ല. എന്നാൽ അതിന്റെ ചിലവ് സർക്കാർ വഹിക്കണംമെന്നും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് പി.പി.മോഹനൻ , ട്രഷറർ പി.രാജൻ, വൈസ് പ്രസിഡൻറ് സുനിൽകുമാർ എന്നിവരും പങ്കെടുത്തു. 

0/Post a Comment/Comments