വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തടയണ നിര്‍മ്മാണം

കൊട്ടിയൂർ എൻഎസ്എസ്കെ യുപി സ്കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനും  വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് അറിയുന്നതിനും വേണ്ടി പി ടി എ യുടെയും പഞ്ചായത്തിൻ്റെ യും നേതൃത്വത്തിൽ ബാവലിപ്പുഴയിൽ ആരംഭിച്ച തടയണ നിർമ്മാണത്തിന്റെ ഉദ്ഘാടനം ബഹുമാന്യ വാർഡ് മെമ്പർ ശ്രീമതിജെസ്സി റോയ്  നിർവഹിച്ചു.സ്കൂൾ മാനേജർ ശ്രീ.സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുമിത ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡണ്ട് ശ്രീ രാജീവൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി റാഷിദ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.പി ടി എ പ്രതിനിധികളായ ഷിബു, ജോഷി, ജയ ബിജു, സഫൂറ,  വിദ്യാർഥികൾ, സ്റ്റാഫംഗങ്ങൾ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.SRGകൺവീനർ ശ്രീമതി ജിഷാറാണിവി എസ്‌ നന്ദി രേഖപ്പെടുത്തി.

0/Post a Comment/Comments