കൊളക്കാട് :പൂളക്കുറ്റി ഉരുൾപ്പൊട്ടലിൽ നഷ്ടപരിഹാരം വൈകുന്നതിനെതിരെ കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഉരുൾപൊട്ടലുണ്ടായി 6 മാസത്തിലേറെ ആയിട്ടും സർക്കാർ കണക്കിലെ നഷ്ടപരിഹാരത്തിന്റെ 1 % തുക പോലും ദുരിതബാധിതർക്ക് നൽകാൻ എന്തുകൊണ്ടാണ് സർക്കാർ തയ്യാറാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ പ്രത്യേക സബ്‌മിഷനിലൂടെ പ്രശ്നം ഉന്നയിച്ചിട്ടും വകുപ്പ് മന്ത്രി പൊള്ളയായ മറുപടി നൽകി കൈ കഴുകുകയാണ് ഉണ്ടായതെന്നും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഏകോപനത്തിന് പഞ്ചായത്ത് ഭരണസമിതിക്ക് സാധിക്കുന്നില്ലായെന്ന് ധർണ്ണയിൽ മുഖ്യ പ്രഭാഷണം നടത്തിയ എംഎൽഎ അഡ്വ :സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, പഞ്ചായത്ത് മെമ്പർ ജോജൻ എടത്താഴെ, സന്തോഷ് പെരേപ്പാടൻ, ജിജോ കായ്പ്പുറം, ബൂത്ത് പ്രസിഡന്റ് സ്കറിയ തേക്കിൻകാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
Post a Comment