വ്യാജ ലൈസൻസ് പിടികൂടി




കണ്ണൂർ നീർവേലിക്ക് സമീപം അളകാപുരിയിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജലൈസൻസ് പിടികൂടി. മകളുടെ പേരിലുള്ള ലൈസൻസിൽ കൃത്രിമം കാട്ടി വ്യാജ ലൈസൻസ് ഉണ്ടാക്കിയ കണ്ടംകുന്ന് സ്വദേശി കലാം ആണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് പിടിയിലായത്. 


വ്യാജ ലൈസൻസ് നിർമ്മിക്കാൻ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിച്ച് നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ ടി ഒ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി. 


എംവിഐ മാരായ ബിജു പിവി, ജയറാം, എഎംവിഐ കെ കെ സുജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


0/Post a Comment/Comments