ജൽജീവൻ മിഷൻ: 1,36,868 കണക്ഷനുകൾ നൽകി
കണ്ണൂർ: വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ജൽജീവൻ മിഷന്റെ ഭാഗമായി ജില്ലയിൽ 2020 ഒക്‌ടോബർ മുതൽ ഇതുവരെ 1,36,868 കണക്ഷനുകൾ നൽകി. പദ്ധതിയിൽ ആകെ വരുന്ന 3,62,218 പ്രവൃത്തികൾക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. 


2,67,345 പ്രവൃത്തികളാണ് ടെൻഡർ ചെയ്തത്. ഇതിൽ 2,18,494 പ്രവൃത്തികൾ അവാർഡ് ചെയ്തു. ഡിസ്ട്രിക്ട് വാട്ടർ സാനിറ്റേഷൻ മിഷൻ (ഡിഡബ്ല്യുഎസ്എം) 15ാമത് യോഗത്തിൽ മെംബർ സെക്രട്ടറിയായ ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ കെ ഗോപകുമാറാണ് ഇക്കാര്യം അറിയിച്ചത്.


കേരള വാട്ടർ അതോറിറ്റി (3,59,068 പ്രവൃത്തികൾ), ജലനിധി (3,066), ഭൂഗർഭ ജലവകുപ്പ് (84) എന്നിവയാണ് ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം, ജില്ലയിൽ സ്വകാര്യ വ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. 


എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള, ജല അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ എം പ്രകാശൻ, പിഡബ്ല്യുഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനീയർ എം ജഗദീഷ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി ഷാബി, പി സുശാന്ത് (എൻഎച്ച്എഐ), ഡിപിഒ ഇൻ ചാർജ് ടി രാജേഷ്, സണ്ണി ആശാരിപറമ്പിൽ (സുസ്ഥിര) തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments