ഇരിട്ടി: ആറളം ഫാമിലുണ്ടായ വൻ തീപിടുത്തത്തിൽ 15 ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. ബ്ലോക്ക് 8 ലെ കശുമാവ്, തെങ്ങ്, കൊക്കൊ തുടങ്ങിയ കാർഷികവിളകൾ ക്കാണ് വ്യാപക നാശം ഉണ്ടായത്. രാവിലെ തുടങ്ങിയ തീപ്പിടുത്തം വൈകുന്നേരം 5 മണി തുടർന്നു. ഇരിട്ടി, പേരാവൂർ അഗ്നിരക്ഷാ സേനയും, വർക്ക് ഷോപ്പിലെ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുമാർ, മറ്റു തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ഏറെ പരിശ്രമിച്ചാണ് അഗ്നി നിയന്ത്രണ വിധേയമാക്കിയത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ ഫാം സൂപ്രണ്ട് എന്നിവരും തീപ്പിടുത്തം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ പങ്കാളികളായി. കാട്ടാനയും കാട്ടുമൃഗങ്ങളും കൊണ്ടുള്ള ശല്യം രൂക്ഷമായിരിക്കുന്ന ഫാമിൽ തീപ്പിടുത്തം മൂലം കോടികളുടെ നാശനഷ്ടം ഉണ്ടായതാണ് കണക്കാക്കുന്നത്. എല്ലാവർഷവും ഫാമിന്റെ മേഖലകളിൽ തീപ്പിടുത്തം ഉണ്ടാവാറുണ്ടെങ്കിലും ഫാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടുത്തവും നഷ്ടവുമാണ് തിങ്കളാഴ്ച ഉണ്ടായിരിക്കുന്നത്.
Post a Comment