ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ഈ മാസം 28ന് സംസ്ഥാന വ്യാപകമായി പണിമുടക്കും.




ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ഈ മാസം 28ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് നിയമത്തിന്റെ പേരില്‍ ചരക്കുകടത്ത് മേഖലയിലെ തൊഴിലാളികളോട് സമാനതകളില്ലാത്ത ശിക്ഷാനടപടികളാണ് റവന്യൂ, പൊലീസ്, ആര്‍ ടി ഒ, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. 


മാത്രമല്ല, ചരക്കു വാഹന വാടക നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇതിനെല്ലാം പരിഹാരം തേടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 


ജില്ല കലക്ടറേറ്റുകളിലേക്ക് 28ന് മാര്‍ച്ച് നടത്താനും ഓള്‍ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട് .


0/Post a Comment/Comments