കണ്ണൂർ ജില്ലയിലെ 35,285 കുട്ടികൾ മാർച്ച് ഒമ്പത് മുതൽ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു.
ജില്ലയിൽ സർക്കാർ മേഖലയിൽ 13,139, എയ്ഡഡ് മേഖലയിൽ 20,777, അൺഎയ്ഡഡ് മേഖലയിൽ 1194, ടെക്‌നിക്കൽ മേഖലയിൽ 175 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം. മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ പരീക്ഷ എഴുതുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, ടെക്‌നിക്കൽ മേഖലയിലെ കുട്ടികളുടെ എണ്ണം യഥാക്രമം:
തലശ്ശേരി 3736-10261-609-0-ആകെ 14606, കണ്ണൂർ 2690-4729-216-97-ആകെ 7732, തളിപ്പറമ്പ് 6713-5787-369-78-12947. തലശ്ശേരി 7171 പെൺകുട്ടികൾ, 7435 ആൺകുട്ടികൾ, കണ്ണൂർ 3855 പെൺകുട്ടികൾ, 3877 ആൺകുട്ടികൾ, തളിപ്പറമ്പ് 6306 പെൺകുട്ടികൾ, 6641 ആൺകുട്ടികൾ എന്നിവർ പരീക്ഷ എഴുതും. പരീക്ഷയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാവുന്നതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് അറിയിച്ചു.
ജില്ലയിൽ തലശ്ശേരി 76, കണ്ണൂർ 35, തളിപ്പറമ്പ് 87 എന്നിങ്ങനെ ആകെ 198 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 12 ട്രഷറികളിലും ഒരു ബാങ്കിലുമായാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്.
200 ചീഫ് സൂപ്രണ്ടുമാർ, 211 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 2412 ഇൻവിജിലേറ്റർമാർ എന്നിവരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 597 കുട്ടികൾ സ്‌ക്രൈബിനെയും 94 പേർ ഇൻറർപ്രെട്ടറെ ഉപയോഗിച്ചും പരീക്ഷ എഴുതുന്നുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് എയ്ഡഡ് മേഖലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കടമ്പൂർ എച്ച്എസ്എസ് ആണ് 1162 കുട്ടികൾ. സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഐഎംഎൻഎസ് ജിഎച്ച്എസ്എസ് മയ്യിൽ ആണ് 599 കുട്ടികൾ.
സർക്കാർ മേഖലയിൽ കണ്ണൂരിലെ എകെജിഎസ് ജിഎച്ച്എസ്എസ് പെരളശ്ശേരി
499 കുട്ടികളെയും തലശ്ശേരിയിലെ ജിവിഎച്ച് എസ്എസ് കതിരൂർ 366 കുട്ടികളെയും പരീക്ഷയ്ക്ക് ഇരുത്തുന്നു. എയ്ഡഡ് മേഖലയിൽ കണ്ണൂരിലെ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി 1100 കുട്ടികളെയും തളിപ്പറമ്പിലെ സീതിസാഹിബ് എച്ച്എസ്എസ് 920 കുട്ടികളെയും പരീക്ഷയ്ക്ക് ഇരുത്തുന്നു.
സമയവിവര പട്ടിക
മാർച്ച് ഒമ്പത് വ്യാഴം രാവിലെ 9.30 മുതൽ 11.15 വരെ: ഒന്നാം ഭാഷ പാർട്ട് ഒന്ന്-മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷനൽ ഇംഗ്ലീഷ്/അഡീഷനൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയൻറൽ-ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)/അറബിക് (അക്കാദമിക്)/അറബിക് ഓറിയൻറൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)
മാർച്ച് 13 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-രണ്ടാം ഭാഷ ഇംഗ്ലീഷ്
മാർച്ച് 15 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 17 വെള്ളി രാവിലെ 9.30 മുതൽ 11.15 വരെ-രസതന്ത്രം
മാർച്ച് 20 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-സോഷ്യൽ സയൻസ്
മാർച്ച് 22 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-ജീവശാസ്ത്രം
മാർച്ച് 24 വെള്ളി രാവിലെ 9.30 മുതൽ 11.15 വരെ-ഊർജ്ജതന്ത്രം
മാർച്ച് 27 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-ഗണിതശാസ്ത്രം
മാർച്ച് 29 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-ഒന്നാം ഭാഷ പാർട്ട് രണ്ട്-മലയാളം/തമിഴ്/കന്നട/സ്‌പെഷൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/അറബിക് ഓറിയൻറൽ-രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/സംസ്‌കൃതം ഓറിയൻറൽ-രണ്ടാം പേപ്പർ (സംസ്‌കൃത സ്‌കൂളുകൾക്ക്).
Post a Comment