പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ കൊടുത്തു, പോലീസ് പൊക്കി, പിതാവിന് 30,250 രൂപ പിഴ


പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിന് ആർ.സി. ഉടമയായ പിതാവിന് 30,250 രൂപ കോടതി പിഴ ചുമത്തി. പുളിക്കൽ സ്വദേശി ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്. കഴിഞ്ഞ സെപ്റ്റംബർ 24-നായിരുന്നു കേസിനാസ്പദമായ സംഭവം.


വിമാനത്താവള റോഡിൽ കാലിക്കറ്റ് എയർപോർട്ട് പ്ലാസ ജങ്ഷനിൽ പരിശോധന നടത്തുന്നതിനിടെ കരിപ്പൂർ പോലീസാണ് പ്രായപൂർത്തിയാകാത്തയാൾ കാർ ഓടിക്കുന്നത് പിടികൂടിയത്. ഷാഹിന്റെ പതിനേഴുകാരനായ മകനായിരുന്നു കാർ ഓടിച്ചിരുന്നത്.


കാർ തടഞ്ഞുനിർത്തിയ എസ്.ഐ.  ആർ.സി. ഉടമയായ ഷാഹിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. ഷാഹിൻ പിഴയൊടുക്കി കേസിൽ നിന്നൊഴിവായി.

0/Post a Comment/Comments