സംസ്ഥാനത്ത് ചൂടിന് നേരിയ കുറവ്, കണ്ണൂര്‍ വിമാനത്താവള പരിസരത്ത് 40 ഡിഗ്രിയില്‍ താഴെ, വേനല്‍മഴയില്‍ പ്രതീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ചൂടിന് നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് ഇന്നലെ ചൂട് 39 ഡിഗ്രിയായി താഴ്ന്നു.

പാലക്കാട് മലമ്പുഴയില്‍ 38.9 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗരത്തില്‍ തിങ്കളാഴ്ച 35.1 ഡിഗ്രിയായിരുന്നു പകല്‍ ചൂട്. ഇന്നലെ 34.2 ഡിഗ്രിയായി കുറഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ചൂട് ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.


0/Post a Comment/Comments