റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എഇപിഡിഎസ് സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് മാറുന്നു




റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എഇപിഡിഎസ് സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് മാറും. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്ന ഹൈദരാബാദ് എന്‍ഐസിയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.


ഇ-പോസ് മെഷീന്റെ തകരാറിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇ-പോസ് മെഷീനുകളില്‍ തകരാര്‍ സംഭവിക്കുന്നത് റേഷന്‍ വിതരണത്തെ കാര്യമായി ബാധിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ ബിഎസ്എന്‍എല്‍ നിലവില്‍ നല്‍കി വരുന്ന 20 എംബിപിഎസ് സ്പീഡ് ഈ മാസം 20 മുതല്‍ 100 എംബിപിഎസ് ആയി ഉയര്‍ത്തും. സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഏതാണെന്ന് കണ്ടെത്തി അത്തരം കമ്പനികളുടെ സിം കാര്‍ഡ് ആയിരിക്കണം ഇ-പോസ് മെഷീനില്‍ ഉപയോഗിക്കേണ്ടത്.


ഏപ്രില്‍ ഒന്നുമുതല്‍ 30 വരെയുള്ള കാലയളവില്‍ ഇ-പോസ് മെഷീനുകളുടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നതിനും ഇ-പോസ് മെഷീനുകളുടെ തകരാര്‍ വിളിച്ചുപറയുന്നതിന് ഹെല്‍പ്പ് ഡസ്‌ക് കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എന്‍ഐസി ഹൈദരാബാദ്, ഐടി മിഷന്‍, കെല്‍ട്രോണ്‍, സി ഡാക്, ബിഎസ്എന്‍എല്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


0/Post a Comment/Comments