ട്രാക്ക് നവീകരണം: ജനശതാബ്ദിയടക്കം ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: തൃപ്പൂണിത്തുറ-മുളന്തുരുത്തി, ഓച്ചിറ-കരുനാഗപ്പള്ളി സെക്ഷനുകളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കലടക്കം ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.


മാര്‍ച്ച്‌ 26ലെ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം-ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നിവയും മാര്‍ച്ച്‌ 27ലെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും (12081) റദ്ദാക്കി. വ്യാഴാഴ്ചയിലെ കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ഫാസ്റ്റ് (22114) കോട്ടയം-മുളന്തുരുത്തി സെക്ഷനില്‍ ഒരു മണിക്കൂര്‍ വൈകും.


ഭാഗികമായി റദ്ദാക്കിയവ


മാര്‍ച്ച്‌ 12, 13, 14, 15, 16, 17, 18, 20, 21, 22, 23, 24, 25, 27, 28, 29, 30, 31 തീയതികളില്‍ നിലമ്ബൂര്‍-കോട്ടയം എക്സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും. 


🚆കൊല്ലത്തുനിന്ന് മാര്‍ച്ച്‌ ഒമ്ബത്, 13, 17, 19 തീയതികളിലെ കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 


🚆കണ്ണൂരില്‍നിന്ന് മാര്‍ച്ച്‌ 26ന് പുറപ്പെടുന്ന കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് (16306) തൃശൂരില്‍ സര്‍വിസ് നിര്‍ത്തും. 


🚆മാര്‍ച്ച്‌ 25ന് ചെന്നൈയില്‍നിന്ന് തിരിക്കുന്ന ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം പ്രിതിദിന ട്രെയിന്‍ (12623) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 


🚆മാര്‍ച്ച്‌ 26ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12624) തൃശൂരില്‍നിന്നാകും യാത്ര തുടങ്ങുക. 


🚆മാര്‍ച്ച്‌ ഒമ്ബത്, 10, 11, 12, 13, 14, 16, 17, 18, 19, 20, 21, 23, 24, 25, 26, 27, 28, 30, 31 തീയതികളില്‍ എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും

0/Post a Comment/Comments