ഇരിട്ടി: ഇരിട്ടി നഗര മധ്യത്തിൽ ജ്വല്ലറിയിൽ കവർച്ച. ഇരിട്ടി പഴയ ബസ് സ്റ്റാൻഡിലെ ചീരമറ്റം ജ്വല്ലറിയിലാണ് ഷട്ടർ തകർത്ത് മോഷ്ടാവ് മേശയിൽ സൂക്ഷിച്ച പതിനായിരം രൂപ കവർന്നത്.
തിങ്കളാഴ്ച രാവിലെ ജ്വല്ലറി തുറക്കാൻ എത്തിയ ഉടമയാണ് ജല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്തായി കാണുന്നത്. ഇരിട്ടി പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മുന്നിലെ ഷട്ടറിന്റെ പൂട്ട് പൊളിച്ചശേഷം അകത്തെ ഗ്ലാസ് തകർത്ത് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പത്തായിരം രൂപ കവർന്നതായി കണ്ടെത്തിയത്. സ്വർണ്ണം സൂക്ഷിച്ച മുറിയിലെ ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മോഷ്ടാവ് മടങ്ങുകയായിരുന്നു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ടോർച്ചടിച്ച് കൗണ്ടറിൽ പരിശോധന നടത്തുന്നതാണ് ദൃശ്യത്തിലുള്ളത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് ശേഷമാണു മോഷ്ടാവ് കടയിൽ എത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. മോഷ്ടാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Post a Comment