ഗൂഗിളില്‍ നോക്കി നമ്പർ എടുക്കുന്നവരാണോ? ഹോട്ടലുകളുടെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച്‌ അറിയൂ



വിവിധ സ്ഥാപനങ്ങളുടെ നമ്ബറുകള്‍ ലഭിക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തില്‍ നമ്ബറുകള്‍ സെര്‍ച്ച്‌ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌എസ്‌ഇകെ

ഓണ്‍ലൈനില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നവരെ കബളിപ്പിക്കാന്‍ ഗൂഗിളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ കെയര്‍ നമ്ബറുകള്‍ നല്‍കുന്ന തട്ടിപ്പാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഹോട്ടലുകളെ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് പ്രവര്‍ത്തിക്കുന്നത്.

ഗൂഗിളില്‍ ഹോട്ടലുകളുടെ പേരുകള്‍ സെര്‍ച്ച്‌ ചെയ്യുമ്ബോള്‍, ഹോട്ടല്‍ ലിസ്റ്റിംഗുകളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്ബറുകളാണ് പോസ്റ്റ് ചെയ്യുന്നത്. കൂടാതെ, തട്ടിപ്പുകാര്‍ ഒരേ ഡിസൈനുള്ള ഹോട്ടലുകളുടെ ചിത്രങ്ങളാണ് മിക്ക സൈറ്റുകളിലും ഉപയോഗിക്കുന്നത്. ജഗന്നാഥപുരി, ഉജ്ജയിന്‍, വാരണാസി തുടങ്ങിയ മതപരമായ നഗരങ്ങളില്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുകളില്‍ ലക്ഷ്യമിട്ടാണ് സൈബര്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം തട്ടിപ്പിന് പിന്നില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതില്‍ വ്യക്തത വന്നിട്ടില്ല. അതിനാല്‍, ഗൂഗിളില്‍ നല്‍കിയിരിക്കുന്ന നമ്ബറും, ഹോട്ടലുകളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന നമ്ബറും ക്രോസ് ചെക്ക് ചെയ്യേണ്ടത് അനിവാര്യമാണ്.





0/Post a Comment/Comments