വീർപ്പാട് പന്നിപ്പനി സ്ഥിരീകരിച്ചു: പത്തു കിലോമീറ്റർ ചുറ്റളവിൽ വിൽപന നിരോധിച്ചു
വീർപ്പാട്: ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയെന്നു സ്ഥിരീകരണം. ഇതേത്തുടർന്നു പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ ഉത്തരവിട്ടു.ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നു നിരീക്ഷണ മേഖലയിലേക്കു കൊണ്ടു വരുന്നതും 3 മാസത്തേക്ക് നിരോധിച്ചു.

0/Post a Comment/Comments