ആറളം പഞ്ചായത്തിൽ ഇന്ന് ബി ജെ പി, യു ഡി എഫ്, എൽ ഡി എഫ് ഹർത്താൽ

ഇരിട്ടി:- ആറളം പുനരധിവാസ മേഖലയിൽ ഗൃഹനാഥനെ കാട്ടാന ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ ശനിയാഴ്ച ഹർത്താൽ നടത്തും. എൽഡിഎഫിന്റെ നേതൃത്വത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ഹർത്താൽ നടത്തും. പരീക്ഷ കാലമായതിനാൽ അവശ്യ വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. ബിജെപി ആറളം പഞ്ചായത്ത് കമ്മിറ്റിയും ഹർത്താൽ നടത്തും. രാവിലെ ആറ് മുതൽ വൈകീട്ട് മൂന്ന് വരെയാണ് ഹർത്താൽ. വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. പേരാവൂർ നിയോജക മണ്ഡലത്തിൽ ബിജെപി ഇന്ന് കരിദിനവും നടത്തും.

0/Post a Comment/Comments