ഒന്നാം ക്ലാസ്‌ പ്രവേശനത്തിന്‌ ആറുവയസ്സ്: മന്ത്രിസഭ പരിഗണിക്കും



തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന്‌ ആറു വയസ്സ് നിര്‍ബന്ധമാക്കിയ കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത്‌ നടപ്പാക്കുന്ന കാര്യത്തില്‍ ബുധനാഴ്ച മന്ത്രിസഭ യോഗം തീരുമാനമെടുക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിസഭ യോഗത്തിനു മുമ്ബ് മുഖ്യമന്ത്രിയുമായി ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സാഹചര്യം കൂടി കണക്കിലെടുത്ത് ഉചിത തീരുമാനമുണ്ടാകും. സംസ്ഥാനത്തെ കുട്ടികള്‍ക്ക് ദോഷകരമാകാത്ത വിധമുള്ള തീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന്‌ ആറുവയസ്സ് വേണമെന്ന നിര്‍ദേശത്തില്‍ ഇളവുതേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കുമെന്നാണ് സൂചന. 

നിബന്ധന കേരളം അടക്കം പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ സര്‍ക്കുലര്‍ അയച്ചത്. കേരളത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ മാത്രമാണ് നിര്‍ദേശം നടപ്പാക്കിയത്. സംസ്ഥാന സിലബസ് പിന്തുടരുന്ന സര്‍ക്കാര്‍-എയ്‌ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ സ്കൂളുകളിലും അഞ്ചു വയസ്സിലാണ് ഒന്നാം ക്ലാസ് പ്രവേശനം. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പല സ്കൂളുകളിലും ആരംഭിച്ചിരിക്കെ കേന്ദ്ര നിര്‍ദേശം പരക്കെ ആശങ്ക പരത്തിയിട്ടുണ്ട്.






0/Post a Comment/Comments