തിരുവനന്തപുരം: ഭൂമി രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ ആധാരം പോക്കുവരവ് ചെയ്തുകൊടുക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ പറഞ്ഞു. വകുപ്പ് ആസ്ഥാനത്തും 14 ജില്ല രജിസ്ട്രാര്‍ ഓഫിസുകളിലും സബ് രജിസ്ട്രാര്‍ ഓഫിസുകളിലും സംവിധാനം തയാറായി വരുകയാണ്.
ഒരു സബ് രജിസ്ട്രാര്‍ ഓഫിസിലെ ആധാരം ആ ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫിസിലും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ആധാരം അന്നേദിവസംതന്നെ മടക്കി നല്‍കാനും നടപടികളായി. സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ ആധാരപ്പകര്‍പ്പുകള്‍ ഓണ്‍ലൈനായി നല്‍കാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ ഡിജിറ്റല്‍ സര്‍വേ നടത്തി ഭൂരേഖകള്‍ കുറ്റമറ്റതാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൂടുതല്‍ ഭൂമി അളന്നുകിട്ടുന്ന സാഹചര്യത്തില്‍ അധിക ഭൂമി ക്രമപ്പെടുത്തുന്നതിന് ഉടമക്ക് അവസരം നല്‍കാന്‍ പുതിയ നിയമം കൊണ്ടുവരും. പ്രവാസികള്‍ സര്‍ക്കാറുമായി നടത്തുന്ന ഇടപാടുകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ ഓഫിസുകളില്‍ സെല്‍ രൂപവത്കരിക്കും. മണല്‍ ഖനനം, മണ്ണെടുപ്പ് സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ ഡിജിറ്റല്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
Post a Comment