ഇരിട്ടി:മൈസൂരിൽ നിന്നും പച്ചക്കറി കയറ്റി ഇരിട്ടിയിലേക്ക് വരികയായിരുന്ന മിനി ലോറി ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്ക് പറ്റിയത്.
ഡ്രൈവർ ആറളം സ്വദേശി റജീബ് (40) വള്ളിത്തോട് സ്വദേശി അലി (60) എന്നിവർക്കാണ് പരിക്കേറ്റത്. വിരാജ്പേട്ട പെരുമ്പാടിയിൽ വച്ച് ബൈക്കിൽ എത്തിയ സംഘം ഇവരെ മർദ്ദിക്കുകയായിരുന്നു.
കയ്യിലുള്ള പണവും മറ്റും നൽകണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം. പരിക്കേറ്റ ഇരുവരും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 10 മണിയോടെയായിരുന്നു സംഭവം.
Post a Comment