കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു


ബിജെപി സർക്കാരിന്റെ തൊഴിലാളി കർഷക ദ്രോഹ നയങ്ങൾക്കെതിരെ സിഐടിയു ,കേരള കർഷക സംഘം,കെഎസ്‌കെടിയു എന്നിവരുടെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി കേളകം പഞ്ചായത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.കേളകം മീശക്കവയിൽ നിന്നാരംഭിച്ച ജാഥ സിഐടിയു പേരാവൂർ ഏരിയ പ്രസിഡന്റ് കെ.ടി ജോസഫ് ജാഥ ലീഡർ വിജയപ്രസാദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കർഷക സംഘം യൂണിറ്റി സെക്രട്ടറി ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു.കെഎസ് കെടിയു വില്ലേജ് പ്രസിഡന്റ് ജോർജ് കറുകപ്പള്ളി,കെ.എം ജോർജ്,വി.പി ബിജു,പി.കെ മോഹനൻ
 എന്നിവർ സംസാരിച്ചു.ഇരട്ടത്തോട്,കേളകം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ മഞ്ഞളാംപുറത്ത് സമാപിച്ചു.

0/Post a Comment/Comments