കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തിൽ


തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തിലെത്തും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ആദ്യമായാണ് ഖാര്‍ഗെ സംസ്ഥാനത്തെത്തുന്നത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഖാര്‍ഗെയുടെ സന്ദര്‍ശനം. 

രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാര്‍ഗെയ്ക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവരുമുണ്ടാകും.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ ഖാര്‍ഗയെ വിമാനത്താവളത്തില്‍ സ്വീകരിക്കും. 

ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ വൈക്കത്തേക്ക് പോകും. 3.30ന് വൈക്കത്ത് ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് എട്ടുമണിക്ക് ബംഗലൂരുവിലേക്ക് പോകും.

0/Post a Comment/Comments