രണ്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍; സ്വര്‍ണവില

 കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില താഴ്ന്നു. ഇന്ന് 520 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,800 രൂപയായി. ജനുവരി ആദ്യമാണ് ഇതിന് മുന്‍പ് 41000ല്‍ താഴെ എത്തിയത്. രണ്ടുമാസമായി 41000ന് മുകളിലായിരുന്ന സ്വര്‍ണവിലയാണ് താഴ്ന്നത്.

ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 5100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 41,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ടുദിവസമായി താഴ്ന്നത്.

0/Post a Comment/Comments