ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഇരിട്ടിയില്‍ ഇക്കോ പാര്‍ക്ക്




ഇരിട്ടി: കേരളത്തിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. പദ്ധതിയില്‍  ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി, ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് പ്രൊപ്പോസല്‍  സമര്‍പ്പിക്കുന്നത് 


കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമപഞ്ചായത്തിലെ ഇരിട്ടി പെരുമ്പറയില്‍ ഇക്കോ പാര്‍ക്ക് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ  ഒരുങ്ങുന്നു. ഇരിട്ടിയിലെ ജനങ്ങളുടെ വലിയൊരു ആഗ്രഹമായിരുന്നു വിപുലമായൊരു ഇക്കോ പാര്‍ക്ക്. 90 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് ഒരുക്കുന്നത്. 


ആംഫി തിയേറ്റര്‍, കുട്ടികളുടെ ഉദ്യാനം, പഴശ്ശി ജലാശയത്തില്‍ ബോട്ട് സവാരി, ബോട്ട് ജെട്ടി നിര്‍മ്മാണം, ഇരിപ്പിടങ്ങള്‍ തുടങ്ങി ജില്ലയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

0/Post a Comment/Comments