തലപ്പുഴയിൽ ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.

 

തലപ്പുഴ: തലപ്പുഴ ഗോദാവരി കോളനിയിലെ കോട്ടക്കുന്നില്‍ ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.  പിലാക്കാവ് വട്ടര്‍കുന്ന് പുതുചിറകുഴിയില്‍ ജോണിയുടെയും ലില്ലിയുടേയും മകന്‍ ജോബിഷ് (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ജോബിഷും സുഹൃത്തുക്കളുമായിരുന്നു ഗാനമേള കാണാന്‍ പോയത്. ഗാനമേളക്കിടെ പ്രശ്‌നങ്ങളുണ്ടായതോടെ എല്ലാവരും പല വഴിക്കായി ഓടുകയായിരുന്നു.തുടര്‍ന്ന് ജോബിഷിനെ കാണാതായതോടെ കൂടെയുണ്ടായിരുന്നവര്‍ ഫോണ്‍ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ ക്ഷേത്ര വഴിക്ക് സമീപം ആള്‍മറയില്ലാത്ത കിണറ്റിനുള്ളില്‍ ജോബിഷിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസിനെയും ഫയഫോഴ്‌സിനെയും വിവരമറിയിക്കുകയും അവരെത്തി ജോബിഷിനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു. സഹോദരന്‍ റോബിന്‍

0/Post a Comment/Comments