വയനാടും കടുത്ത വരൾച്ചയിലേക്ക് :കൃഷി കൾ നശിച്ചു തുടങ്ങി

 



കൽപ്പറ്റ: വയനാടും കടുത്ത ചൂടിലേക്ക്. ഇന്ന് 34 ഡിഗ്രി ചൂട് രേഖപ്പെടുത്തി. നാളെയും താപനില ഉയർന്നിരിക്കുമെന്നാണ് റിപ്പോർട്ട്. കാപ്പിയടക്കം കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.കടുത്ത വരൾച്ചയുടെ സൂചനകൾ കാണിച്ചു തുടങ്ങുന്നതായി കർഷകർ. ഡിസംബറിന് ശേഷം വയനാട്ടിൽ മഴ പെയ്തിട്ടില്ല. ജനുവരിയിൽ തുടങ്ങിയ ചൂട് മാർച്ചിൽ മൂർദ്ധന്യത്തിലെത്തി. ഏറ്റവും ഉയർന്ന ചൂട് ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഇന്ന് താപനില 34 രേഖപ്പെടുത്തിയപ്പോൾ നാളെയും താപനില എറ്റവും ഉയർന്ന നിലയിൽ 34 ഡിഗ്രിയിൽ തന്നെ എത്തുമെന്നാണ് സൂചന. കാപ്പി, കുരുമുളക് അടക്കമുള്ള വിളകളാണ് കരിഞ്ഞുണങ്ങി തുടങ്ങി.ഇത് അടുത്ത വർഷങ്ങളിലെ ഉൽപ്പാദനത്തെ സാരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു. പലയിടത്തും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങി.ഒരാഴാചക്കുള്ളിൽ മഴ ലഭിച്ചില്ലങ്കിൽ വയനാട് മുമ്പ് അനുഭവപ്പെട്ടതു പോലെ വരൾച്ചയിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. വയനാട്ടിലൂടെ ഒഴുകുന്ന കബനീനദിയിലെ ജലം കർണാടക ഉപയോഗിക്കുമ്പോൾ വയനട്ടിൽ ജലസേചനത്തിന് യാതൊരു പദ്ധതികളുമില്ല. കാരാപ്പുഴ, ബാണാസുര എന്നീ രണ്ട് ഡാമുകളുണ്ടെങ്കിലും ഒരേക്കർ സ്ഥലത്തെ കൃഷി നനക്കാൻ പോലും വെള്ളമെടുക്കാൻ സംവിധാനമില്ല.

0/Post a Comment/Comments